.
ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ 3 പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയിൽ ഹാജരാകണം. സ്‌ത്രീകൾക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ച കേസിലാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി,ദിയ സന, ശ്രീലക്ഷ്‌മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്.
0 Comments