Latest News
Loading...

ഈരാറ്റുപേട്ടയിൽ മിനിസിവിൽ സ്റ്റേഷൻ. ആവശ്യത്തിന് രണ്ട് പതിറ്റാണ്ട് പഴക്കം

മിനി സിവിൽസ്റ്റേഷൻ ഈരാറ്റുപേട്ടയിൽ പണിയണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം . 
ഈരാറ്റുപേട്ടയിലെ എട്ടോളം സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, കൃഷിഭവൻ, വാട്ടർ അതോറിറ്റി ഓഫീസ്, എ.ഇ.ഓഫീസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, മാർ മല ഇലക്ട്രോ പ്രോജക്ട് ഓഫീസ്  എന്നീ ഓഫീസുകൾക്കായി മാസം തോറും ലക്ഷം കണക്കിന് രൂപയാണ് വാടക നൽകാനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഒന്ന് പോലും സിവിൽ സ്റ്റേഷൻ ഇല്ലാത്തതാണ് ഇത്രയധികം സർക്കാർ സ്ഥാപനങ്ങൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടായത്.



.ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് നഗരഹൃദയത്തിൽ 2.25 ഏക്കർ സ്ഥലം നിലവിലുണ്ട്. പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് അഞ്ച് നിലകളിലായി ക്വാർട്ടേഴ്സ് പണിയാനായി ഒരേക്കർ കഴിച്ച് ഒന്നേ കാൽ ഏക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷൻ പണിയാൻ ഉപയോഗ്യമാണെന്ന് സംസ്ഥാന നഗരസൂത്രണ വകുപ്പ് പ്ലാനിംഗ് വിഭാഗം റിപ്പോർട്ട് നൽകീയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഈ സ്ഥലം നഗരസഭാ അധ്യക്ഷ യോടൊപ്പം സന്ദർശിച്ചിരുന്നു.


ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിതമായാൽ ലക്ഷക്കണക്കിന് രൂപ മാസ വാടക ഇനത്തിൽ സർക്കാരിന് ലഭിക്കാൻ സാധിക്കും അതു കൂടാതെ
പലവിധ ആവശ്യങ്ങൾക്കായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് മിനി സിവിൽ സ്റ്റേഷൻ പണിതാൽ വളരെയേറെ പ്രയോജന പ്പെടും. അതു കൊണ്ട് എത്രയും വേഗം ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments