Latest News
Loading...

ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ പണിയണം. സർവ്വകക്ഷി യോഗം


ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ വക സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻപണിയണമെന്ന് നഗരസഭാ ഹാളിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ യോഗം ഉദ്ഘാടണം ചെയ്തു.


കടുവാമൂഴി ബസ് സ്റ്റാൻഡിൽ 3.25 കോടി രൂപയുടെകേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ സഹായത്തോടെ പണിയുന്ന ഹുണാ ഹബ്ബ് ബസ് സ്റ്റാൻ്റിനെ ദോഷകരമായി ബാധിക്കാത്ത തരത്തിലായിരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

മീനച്ചിലാറിൻ്റെ ആഴം കൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

.എ.മുഹമ്മദ് ഹാഷിം, വി.പി.നാസർ, പി എം.അബ്ദുൽ ഖാദർ ,അനസ് പാറയിൽ ,സജീർ ഇസ്മായിൽ, അൻസർ പുള്ളോലിൽ, അഡ്വ.ജയിംസ് വലിയ വീട്ടിൽ, കൗൺസിലർ സുനിൽകുമാർ, ഹിലാൽ വെള്ളുപ്പറമ്പിൽ ,ഫിർദൗസ് റഷീദ്, റഫീഖ് പട്ടരുപ്പറമ്പിൽ, കെ.ഇ. എ.ഖാദർ ,അബ്ദുൽ സലാം, ഷബീബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാർ സംബദ്ധിച്ചു.

Post a Comment

0 Comments