Latest News
Loading...

ഈരാറ്റുപേട്ടയിൽ ലോക്കൽ കമ്മറ്റിയില്ല. അഡ്ഹോക് കമ്മറ്റി നിലവിൽ വന്നു


ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് നടത്താനാകാതെ വന്നതോടെ നിലവില്‍ ലോക്കല്‍ കമ്മറ്റിയില്ലാത്ത നിലയിലാണ് ഈരാറ്റുപേട്ട. ഇതേ തുടർന്ന് അഡ്ഹോക് കമ്മറ്റി നിലവിൽ വന്നു. ജില്ലാ കമ്മററിയംഗം ജോയി ജോർജിന്റെ നേതൃത്വത്തിൽ അഞ്ചംഗ അഡ്ഹോക് കമ്മറ്റിയാണ് പ്രവർത്തിക്കുക



.ലോക്കൽ സെക്രട്ടറിയായിരുന്ന കെ.എം ബഷീർ, ബാങ്ക് പ്രസിഡന്റ്‌ കൂടിയായ എം.എച്ച് ഷെനീർ എന്നിവരെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സമ്മേളനത്തിന് രണ്ടു ദിവസം മുൻപായിരുന്നു നടപടി. സംസ്ഥാന കമ്മിറ്റി തീരുമാനം ആയിരുന്നു നടപടി. ലോക്കൽ കമ്മറ്റിയിലേയ്ക്ക് ഔദ്യോഗിക പാനലിനെതിരെ 7 പേരാണ് മല്‍സരരംഗത്ത് വന്നത്. ഇതോടെ തെരഞ്ഞെടുപ്പ് നടന്നില്ല.


ഏരിയ സമ്മേളനത്തിന് മുൻപ് ചർച്ച നടത്തി മൽസരം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇതോടെ ഈരാറ്റുപേട്ടയിൽ ലോക്കൽ കമ്മറ്റിയില്ലാത്ത അവസ്ഥയിലായി. അഡ്ഹോക്ക് കമ്മറ്റിയോ ജില്ലാ സെക്രട്ടറിയേറ്റോ ആവും പുതിയ ലോക്കല്‍ കമ്മറ്റിയെ നിശ്ചയിക്കുക. ലോക്കല്‍ കമ്മറ്റിയ്ക്ക് പുറത്തുനിന്നും ഒരാള്‍ ലോക്കല്‍ സെക്രട്ടറിയാവും എന്നും സൂചനകളുണ്ട്.

Post a Comment

0 Comments