Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ആശുപത്രിയിൽ ഒപി സമയം വൈകിട്ട് വരെ

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ ഒപി സമയം ഇനി മുതൽ വൈകിട്ട് വരെ ലഭ്യമാവും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറു വരെയാണ് പ്രവർത്തിക്കുക. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒപി സമയം ഉച്ചവരെയായി ചുരുക്കിയത്. കഴിഞ്ഞയാഴ്ച ചേർന്ന് ആശുപത്രി മാനേജ് മെന്റ് കമ്മറ്റിയാണ് ഒപി സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും രോഗികൾ ക്ക് കൂടുതൽ സമയം ചികിത്സ ഇതോടെ ലഭ്യമാകും.



.നാല് ഡോക്ടർമാരാണ് ആശുപത്രിയിൽ സേവനം ചെയ്യുന്നത്. 7 നഴ്സിംഗ് അസിസ്റ്റന്റുമാരും ഒരു ഹെഡ് നഴ്സും ആശുപത്രിയിലുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ കൂടുതൽ വികസനം ഈ വർഷം നടപ്പാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 


ആന്റോ ആന്റണി എംപി അനുവദിച്ച ആംബുലൻസിന്റെ പ്രവർത്തനവും ഉടനാരംഭിക്കും. ഇതിനായുള്ള ഡ്രൈവറെയും നിയമിച്ച് കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അറിയിച്ചു.

Post a Comment

0 Comments