Latest News
Loading...

പാലാ - ഉഴവൂർ റൂട്ടിൽ ഞായറാഴ്ച്ച പൊതുഗതഗതം ഇല്ല

പാലാ - ഉഴവൂർ  റൂട്ടിൽ ഞായറാഴ്ച്ച പൊതുഗതഗതം ഇല്ലാത്ത സ്ഥിതി. യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ ടാക്സി യെ ആശ്രയിക്കുകയേ രക്ഷയുള്ളൂ. യാത്രക്കാരും നാട്ടുകാരും തുടരെ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നിട്ടും അനക്കമില്ല. സ്വകാര്യ സർവ്വീസ് മേഖലയിലാണ് ഈ റൂട്ട് .ഏതാനും ദ്വീർഘദൂര സർവ്വീസുകൾ ഒഴിച്ചാൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസും ഇല്ല. ഇതാണ് യാത്രക്കാരെ വെട്ടിലാക്കുന്നത്. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവ്വീസ് ആരംഭിച്ചപ്പോഴെല്ലാം ആ സർവ്വീസിനു മുന്നിലായി സ്വകാര്യ സർവ്വീ സുകൾ ഓടിച്ച് മുടക്കുകയായിരുന്നു. 


.ഇപ്പോൾ കെ.എസ്.ആർ.ടി.സിയും സ്വകാര്യ സർവ്വീസുകളും ഇല്ലാത്ത സ്ഥിതിയാണ്.അശൂപത്രി യാത്രക്കാരെയാണ് ഞായറാഴ്ച്ച ബസ് മുടക്കം ദുരിതപൂർണ്ണമാക്കുന്നത്.പാലാ ജനറൽ ആശുപത്രിയിൽ ഒന്നു പോയി വരണമെങ്കിൽ വലിയ തുകപോക്കറ്റിൽ കുതണം. 350 രൂപയാണ് ഉഴവൂർ -പാലാ ഓട്ടോ ചാർജ്ജായി ഈടാക്കുന്നത്.പൊതു അവധി ദിവസങ്ങളിലും സർവ്വീസ് മുടക്കമാണ്. പ്രവർത്തി ദിവസങ്ങളിലും മൂന്ന് സർവ്വീസുകൾ ഒറ്റ സർവ്വീസാക്കിയാണ് പലസർവീസുകളും നടത്തുക. വൈകുന്നേരം 5.30 കഴിഞ്ഞാൽ പാലായ്ക്ക് ഓർഡിനറി സർവീസുകൾ ഇല്ല. പെർമിറ്റ് അടിസ്ഥാനമാക്കാതെ ദൂരം വെട്ടിക്കുറച്ചാണ് പല ട്രിപ്പുകളും . ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

.ഞായറാഴ്ച്ചകളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും പൊതുഗതാഗതം നിർത്തിവയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.കൂത്താട്ടുകുളം - ഉഴവൂർ -പാലാ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി ചെയിൻ സർവീസ് ആരംഭിച്ച് യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൽ ചെയർമാൻ ജയ്സൺമാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments