Latest News
Loading...

ഗൃഹനാഥനെ അമ്മയും മകളും കഴുത്തുഞെരിച്ച് കൊന്നു

കൊച്ചിയില്‍ മദ്യപാനിയായ ഭര്‍ത്താവിനെ അമ്മയും മകളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നു. കടവന്ത്ര മുട്ടത്ത് ലൈനില്‍ താമസിച്ചിരുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സെല്‍വി, മകള്‍ ആനന്ദി എന്നിവര്‍ അറസ്റ്റിലായി.


.കഴിഞ്ഞ ഞായറാഴ്ചയാണ് ശങ്കറിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ പരിശോധനയില്‍ കഴുത്തില്‍ ചെറിയ മുറിവ് ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ശ്വാസംമുട്ടിയാണെന്നും കണ്ടെത്തി. 


ഇതോടെയാണ് സെല്‍വിയെയും മകളെയും ചോദ്യം ചെയ്തത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിച്ചിരുന്ന ശങ്കരനെ കൊന്നതായി ഇരുവരും സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Post a Comment

0 Comments