Latest News
Loading...

കേന്ദ്രമന്ത്രി വി മുരളീധരന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാലായില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പ്രതകരിച്ചു. നര്‍ക്കോട്ടിക് ജിഹാദിനെതിരെ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിച്ചു. അതിനുശേഷം കേരളത്തില്‍ നടന്ന സംഭവങ്ങള്‍, ഈ സമീപനം എടുത്താല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരമാണ്. ചില സമുദായങ്ങള്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.

സൗഹൃദസംഭാഷണം മാത്രമായിരുന്നു. ഹലാല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവം പദവിക്ക് ചേരാത്തതാണ്. ഹലാല്‍ എന്നാല്‍ കഴിക്കാനാവുന്നത് എന്നാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ ബാക്കിയെല്ലാം കഴിക്കാന്‍ കൊള്ളാത്തവയെന്നാണോ എന്നും മുരളീധരന്‍ ചോദിച്ചു. കെ-റെയില്‍ ഹരിതപദ്ധതി ആണെന്ന് മറ്റാരും പറയില്ല. വലിയ കൊള്ളക്കാരന്‍ മാന്യനാണെന്ന് പറയുന്നതിന് തുല്യമാണത്. എന്താണ് ഹരിതപദ്ധതി എന്നെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. ഉപദേശികള്‍ പറയുന്നതെല്ലാം വിളിച്ചുപറയരുത്. 




.തിരുവല്ലയില്‍ കൊലപാതകം നടന്ന സ്ഥലത്ത് മുന്‍പ് ആര്‍എസ്എസ് ബിജെപി സംഘര്‍ഷം ഉണ്ടായിട്ടില്ല. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു. പ്രതികളില്‍ ഒരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്‍ക്കാന്‍ വരരുതെന്നും മന്ത്രി പറഞ്ഞു. 

Post a Comment

0 Comments