Latest News
Loading...

കുഞ്ഞിനെ അമ്മ തല ഭിത്തിയിൽ ഇടിച്ച് കൊലപെടുത്തി. പോലീസ് ഞെട്ടിയ കൊലപാതകം

നിറുത്താതെ കരഞ്ഞ 27 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ മാതാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം അഞ്ചുകുഴിയിൽ ബെന്നി സേവ്യറുടെ ഭാര്യ കോട്ടയം നീണ്ടൂർ കൈപ്പുഴ പുളിയമ്പറമ്പിൽ ബ്ലസി പി.മൈക്കിളാണ് (21) പിടിയിലായത്. സ്ഥിരം അസുഖക്കാരനായ കുട്ടി തന്റെ പഠനത്തിന് ശല്യമായിരുന്നെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊല ചെയ്തതെന്നും ബ്ലാസി പൊലീസിന് മൊഴി നൽകി. 



.ഡി ഫാമിന് പഠിച്ചുകൊണ്ടിരുന്ന ബ്ലാസി ഒന്നര വർഷം മുമ്പ് ബെന്നിയുമായി ഇഷ്ടത്തിലായി കൂടെപ്പോരുകയായിരുന്നു. ഇരുവീട്ടുകാരുമായും സഹകരണമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. അനാഥരും അവശരും അന്തേവാസികളായുള്ള അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിലായിരുന്നു താമസം. എട്ടാം മാസം ജനിച്ച കുഞ്ഞിന് അന്നുമുതൽ ശ്വാസംമുട്ടലും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. സംഭവദിവസം ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

വീട്ടിൽ വച്ച്‌ മരുന്ന് നൽകി അൽപസമയത്തിനുശേഷം കുട്ടിക്ക് അനക്കമില്ലാതെയായി എന്നാണ് ബ്ലാസി ആശുപത്രിയിൽ പറഞ്ഞത്. സംശയംതോനിയ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായി. പോലീസിന്റെ ചോദ്യം ചെയ്യലിൽ ശ്വാസംമുട്ടൽ കാരണമാണ് മരിച്ചതെന്നാണ് ബ്ലാസി ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് സി.ഐ എം.ആർ.സുരേഷ് പറഞ്ഞു.


Post a Comment

0 Comments