Latest News
Loading...

ക്രമക്കേട്. മൂന്നിലവ് പഞ്ചായത്ത് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന്‍ പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ അറിയിച്ചു. 1994ലെ പഞ്ചായത്ത് രണ്ട് സെക്ഷന്‍ 180, 1997ലെ ചട്ടങ്ങള്‍ 1 അനുസരിച്ചുമാണ് 27 തിയതി മുതല്‍ പഞ്ചായത്ത് കമ്മിറ്റി അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവിലും നിയമാനുസൃത ഉപജീവന ബത്ത ഉദ്യോഗസ്ഥന് ലഭിക്കും.


കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നടത്തിയ വര്‍ഷിക കണക്കെടുപ്പില്‍ ലൈഫ് പദ്ധതിയുടെ കണക്കുകളും രേഖകളും ഒന്നും ജോണ്‍സണ്‍ ഹാജരാക്കിയിരുന്നില്ല. പ്രളയത്തില്‍ രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു എന്നാണ് ജോണ്‍സണ്‍ അറിയിച്ചത്. 

എന്നാല്‍ ജോണ്‍സണ്‍ന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഓഫിസിലെ രേഖകള്‍ എല്ലാം മറ്റ് ജീവനക്കാര്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഓഡിറ്റേഴ്സ് സംശയം തോന്നിയത്. തുടര്‍ന്ന് പഞ്ചായത്തിലെ മറ്റ് ജീവനക്കാര്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് തുക തട്ടി തട്ടിയെടുത്ത വിവരം പുറത്ത് വന്നത്.  

Post a Comment

0 Comments