Latest News
Loading...

കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടത്തിലേക്ക് മാർ സ്ലീവാ മെഡിസിറ്റി

കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടത്തിലേക്ക് മാർ സ്ലീവാ മെഡിസിറ്റി പാലാ. പതിനഞ്ച് മണിക്കൂർ സമയത്തിനുള്ളിൽ പതിനെട്ട് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി പാലാ മാർസ്ലീവാ മെഡിസിറ്റി മികവ് കൈവരിച്ചു. മുതിർന്ന ഓർത്തോപീഡിക് സർജ്ജനായ ഡോ. ഓ റ്റി ജോർജ്ജിന്റെ നേതൃതത്വിൽ ഈ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിലൂടെ കേരളത്തിൽ ആദ്യത്തെയും, ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന വളരെ ചുരുക്കം ചില ആശുപത്രികളിൽ ഒന്നായും മാർ സ്ലീവാ മെഡിസിറ്റി മാറി.



.സങ്കീർണ്ണതകൾ ഒന്നും ഉണ്ടാവാതെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമായി ആണ് ഈ ഒരു നാഴികകല്ല് നേടുവാൻ സാധിച്ചത്. 57 വയസ്സുള്ള ഏറ്റുമാനൂർ സ്വദേശി മുതൽ 78 വയസ്സുള്ള പത്തനംതിട്ട സ്വദേശി ആയ മുതിർന്ന സ്ത്രീയുടെ കാൽമുട്ട് വരെ ആണ് പതിനഞ്ച് മണിക്കൂർ നീണ്ട് നിന്ന ഈ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ പൂർത്തിയാക്കിയത്. 3 ഓപ്പറേഷൻ തീയേറ്ററുകൾ ഒരുക്കി ഡോ.  ഓ റ്റി ജോർജ്ജ് നേതൃത്വം നൽകിയ ശാസ്ത്രക്രിയകളിൽ അദ്ദേഹത്തെ സഹായിക്കാൻ 5 ഡോക്ടർമാർ, 5 അനസ്തേഷ്യോളജിസ്റ്, 12 നഴ്സസ് എന്നിവർ അടങ്ങിയ വിപുലമായ ഒരു ടീം ഉണ്ടായിരുന്നു.

രാവിലെ നാലര മണിക്ക് തുടങ്ങി രാത്രി ഏഴര മണി വരെ 18 കാൽമുട്ടുകളും സ്വയം മാറ്റിവെച്ച് വിശ്രമരഹിതമായി ശസ്ത്രക്രിയകൾ തുടർന്ന ഡോ. ഓ റ്റി ജോർജ്ജ് തങ്ങളുടെയും ഒപ്പം ഉള്ള ടീമിന്റെയും മനോവീര്യം കൂട്ടുന്നതിൽ മുഖ്യ പങ്കുവഹിച്ചു എന്ന് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. ബേസിൽ  പറഞ്ഞു. ആദ്യത്തെ തിയേറ്ററിൽ ശസ്ത്രക്രിയ പൂർത്തിയാക്കി, രണ്ടാമത്തെ തീയേറ്ററിന് ശേഷം മൂന്നാമത്തെ തിയേറ്ററിൽ ശസ്ത്രക്രിയ തുടങ്ങുമ്പോൾ ഒന്നാമത്തെ തിയേറ്റർ പൂർണ്ണമായും അണുവിമുക്തമാക്കി അടുത്ത രോഗിയെ തയാറാക്കി കിടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.



.കേരളത്തിലെ തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളും, ജീവൻരക്ഷാ സംവിധാനങ്ങളും ഉള്ള ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു വിഭാഗം എന്നിവ ചേർന്ന സർജിക്കൽ കോംപ്ലക്സ് ആണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ഉള്ളതെന്നും, എല്ലാവിധ ശസ്ത്രക്രിയകളും മിതമായ നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. നടത്തിയ 18 ശസ്ത്രക്രിയകളിൽ രണ്ട് കാൽമുട്ട് ശസ്ത്രക്രിയകൾ തികച്ചും സൗജന്യമായി ആണ് നടത്തിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
കാൽമുട്ട് മാറ്റിവയ്ക്കാൻ ഉള്ള എല്ലാരോഗികളെയും മുൻകൂട്ടി മെഡിക്കൽ ഫിറ്റ്നസ് തീർത്ത്, തലേ ദിവസം തന്നെ അഡ്മിറ്റ് ആക്കി ഒരുവിധ സങ്കീർണ്ണതകളും ഉണ്ടാകാതെ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയാതായി  ഡോ. ഓ റ്റി ജോർജ്ജ് പറഞ്ഞു. പന്ത്രണ്ടാം ദിവസം അവസാന രോഗിയെയും ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതിലൂടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മറ്റേതൊരു ശസ്ത്രക്രിയ പോലെ തന്നെ ലളിതമാണെന്നു ജനങ്ങളെ മനസ്സിലാക്കിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ശ്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാൽമുട്ട് സംബന്ധമായ പ്രശ്നങ്ങൾ മൂലം കിടപ്പിലായ ആൾക്കാർക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഓർത്തോപീഡിക് വിഭാഗം ഡോക്ടർമാരായ ഡോ.സാം , ഡോ. സുജിത്, ഡോ. പോൾ എന്നിവർക്കൊപ്പം   അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. ബേസിൽ, ഡോ.എബി, ഡോ.ലിബി, ഡോ.ജെയിംസ്, ഡോ.ശിവാനി, ഡോ.സേവ്യർ, ഡോ.അഭിജിത്ത് എന്നിവർ ശാസ്ത്രക്രിയകളുടെ ഭാഗം ആയിരുന്നു.

Post a Comment

0 Comments