Latest News
Loading...

ലോറി ഇടിച്ച് മിനിലോറി മറിഞ്ഞ് അപകടം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാ ഫാക്ടറിക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. 




.

പച്ചക്കറികളുമായി പാലാ ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. മാറ്റൊരു ലോറിയെ മറികടക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗം ഇടിച്ചതോടെ നിയന്ത്രണം വിട്ട മിനിലോറി സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.


.പരിക്കേറ്റ ഡ്രൈവറെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments