സര്‍ക്കാര്‍ ഉല്പാദിപ്പിക്കുകയും വില്പന നടത്തുകയും ലൈസന്‍സ് നല്കുകയും ചെയ്യുന്ന മദ്യം കഴിച്ചാണ് സംസ്ഥാനത്തുടനീളം മദ്യപരുടെ അഴിഞ്ഞാട്ടങ്ങള്‍ നടന്നതെന്നും ഈ ആക്രമണങ്ങളും 138 കോടിയിലേറെ വില്ക്കുന്ന സര്‍ക്കാര്‍ മദ്യത്തിന്റെ ഉല്പന്നങ്ങള്‍ തന്നെയെന്നും അലൈന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കിഴക്കന്‍ മേഖലാ പ്രസിഡന്റുമായ പ്രസാദ് കുരുവിള.
ക്രിസ്തുമസ് ദിനത്തില്‍ 138 കോടിയുടെ മദ്യവില്പന കണക്ക് പുറത്തുവിടുന്നവര്‍ മദ്യവും മയക്കുവസ്തുകളും മൂലം സംസ്ഥാനത്തുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടത്തെക്കുറിച്ചും മാനസിക, ആരോഗ്യ, സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചും സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടണം. കോടിക്കണക്കിന് രൂപയുടെ മദ്യവില്പന സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ മാനസിക-ആരോഗ്യ നിലവാരത്തെയാണ്. മദ്യം മൂലം അഴിഞ്ഞാട്ടങ്ങളും ഗുരുതരവിപത്തുകളും സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ മദ്യത്തിന് ലൈസന്‍സ് നല്കുകയും വില്പന നടത്തുകയും ചെയ്യുന്ന സര്‍ക്കാരും കൂട്ടുപ്രതി തന്നെയാണ്.
മദ്യശാലകള്‍ ജനസംഖ്യ നിയന്ത്രണ കേന്ദ്രങ്ങളായി തീരുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം മനുഷ്യര്‍ മരണപ്പെടുകയോ ശാരീരിക-മാനസിക രോഗികളോ ആയിത്തീരുന്നുണ്ട്. മനുഷ്യന്റെ മദ്യാസക്തി എന്ന ബലഹീനതയെ സര്‍ക്കാരും അബ്കരികളും ചൂഷണം ചെയ്യരുത്. മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ അഡ്ജസ്റ്റുമെന്റിന് തയ്യാറല്ല. ജനവിരുദ്ധ നയം രൂപീകരിച്ചാല്‍ തിരുത്തേണ്ട കാര്യങ്ങള്‍ ഇനിയും വിളിച്ചു പറയും. വിളിച്ചുപറഞ്ഞതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനിലെ ബെവ്‌കോ പദ്ധതി പൊളിഞ്ഞത്.
0 Comments