Latest News
Loading...

മഹാമാരിക്കാലത്ത് നോക്കുകുത്തിയായി കുടുംബക്ഷേമ കേന്ദ്രം

തിടനാട് പഞ്ചായത്തിലെ 1, 2, 3, 14 വാർഡുകളുടെ ആശ്രയകേന്ദ്രമായിരുന്ന 14-ാം വാർഡിൽ പ്രവർത്തിക്കുന്ന അമ്പാറനിരപ്പേൽ കുടുംബക്ഷേമ കേന്ദ്രം പഞ്ചായത്തിന്റെ അനാസ്ഥ മൂലം പ്രവർത്തനം നിലച്ചിരിക്കുകയാണ്. 


.കോവിഡിന്റെ മൂന്നാം തരംഗ ഭീക്ഷണി നിലനിൽക്കുന്ന ഈ കാലയളവിൽ ആവശ്യമായ ആരോഗ്യ പ്രവർത്തകരെ നിയമിച്ച് ഹെൽത്ത് സെന്റർ പ്രവർത്തനക്ഷമാക്കണമെന്ന് കോൺഗ്രസ് മൂന്നാംതോട് വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഇനിയും തിടനാട് പഞ്ചായത്തിന്റെ അനാസ്ഥ തുടരുകയാണെങ്കിൽ സമര പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. 

വാർഡ് പ്രസിഡന്റ് സന്തോഷ് എലിപ്പുലിക്കാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക് ജനറൽ സെക്രട്ടറി റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് നടമാടത്ത്, ഗീതു സിറിയക്, സാജു കാരമുള്ളിൽ, ജോണിച്ചൻ മണിയാക്കുപാറ, ഷിബു വെള്ളാത്തോട്ടം, നിഖിൽ തോട്ടത്തിൽ തുടങ്ങയവർ ധർണ്ണയിൽ പങ്കെടുത്തു.

Post a Comment

0 Comments