Latest News
Loading...

തീക്കോയി സഹകരണ ബാങ്കിൽ e-സേവനങ്ങൾ ആരംഭിക്കുന്നു


കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ്‌ 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ കോർ ബാങ്കിംഗ് അടക്കമുള്ള e-സേവനങ്ങൾ ആരംഭിക്കുന്നു. കോർ ബാങ്കിംഗ് സംവിധാനത്തിന്റെ ഉൽഘാടനം ഡിസംബർ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബാങ്ക് ഓഡിയോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആന്റോ ആന്റണി എം. പി. നിർവഹിക്കും.



.മൊബൈൽ ബാങ്കിംഗ്/ഇ -പേയ്‌മെന്റ് സംവിധാനങ്ങളുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ യും നവീകരിച്ച ബാങ്ക് വെബ്സൈറ്റിന്റെ ഉൽഘാടനം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസും നിർവഹിക്കും. 

.RTGS/NEFT സംവിധാനങ്ങളുടെ ഉൽഘാടനം കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ )  അജിത്കുമാർ  എൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി. ജെ ജോസ് വലിയവീട്ടിൽ അധ്യക്ഷത വഹിക്കും. 

Post a Comment

0 Comments