Latest News
Loading...

ഉഴവൂർ ഗ്രാമഞ്ചായത്തിൽ ശിശു സംരക്ഷണ സമിതി രൂപീകരിച്ചു.

കുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾ തടയുന്നതിനും ജാഗ്രത പുലർത്തുന്നതിനും ഉഴവൂർ ഗ്രാമഞ്ചായത്തിൽ ശിശു സംരക്ഷണ സമിതി രൂപീകരിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു പി ബെന്നി, വൈസ് പ്രസിഡന്റ്‌  റിനി വിൽ‌സൺ, കോട്ടയം ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ, ഐ സി ഡി എസ് സൂപ്പർവൈസർ  ശ്രീവിധ്യ, സി ഡി എസ് ചെയർപേഴ്സൺ  ഡെയ്സി സ്റ്റീഫൻ, ഒ എൽ എൽ സ്കൂൾ ലെ അധ്യാപകൻ  സാബു മാത്യു അംഗംവാടി അധ്യാപക പ്രതിനിധി  മിനി,വിദ്യാർത്ഥി പ്രതിനിധികൾ ആയ മാസ്റ്റർ അലക്സിസ് ചാക്കോ, കുമാരി എമിൽഡ എന്നിവർ പങ്കെടുത്തു. അപകടം ഉണ്ടാകുന്നതിനു മുന്നേ അതിനെ ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക ആണ് അത്യന്താപേക്ഷിതം എന്നും വരുന്ന കമ്മിറ്റിയിൽ ചർച്ച ചെയ്തു.

 

വാർഡ് തലങ്ങളിൽ സംരക്ഷണ സമിതികൾ രൂപീകരിച്ചു പ്രവർത്തനം ശക്തമാക്കും എന്നും പ്രസിഡന്റ്‌ അഭിപ്രായപെട്ടു. കഴിഞ്ഞ ലോക്കഡോൺ സമയത്ത് കുട്ടികൾക്കു അവരുടെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ ഓപ്പൺ ഹൌസ്, ആശ വർക്കർമാർ അംഗംവാടി അദ്ധ്യാപകർ എന്നിവർക്ക് ജാഗ്രത ക്ലാസ്സ്‌, ലഹരി ഇന്റർനെറ്റ്‌ ഉപയോഗവുമായി ബന്ധപ്പെട്ടു ജാഗ്രത നൽകാൻ വിദ്യാർഥികൾക്ക് ഓൺലൈൻ സെമിനാർ എന്നിവ ചൈൽഡ് ലൈൻ ന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. 

ബാലസഭയുടെ നേതൃത്വത്തിലും വിവിധ സെമിനാറുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ കലാവാസനയെ പ്രോത്സാഹിപ്പിക്കണം ഉപന്യാസമത്സരം, പ്രസംഗ മത്സരം ഉൾപ്പെടെ നടത്തിയിരുന്നു. ഇത്തരത്തിൽ പഞ്ചായത്തിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ചൈൽഡ് ലൈൻ ന്റെ എല്ലാ സഹകരണവും തുടർന്നും നൽകും എന്ന് കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൽ ഉറപ്പു നൽകി.

Post a Comment

0 Comments