Latest News
Loading...

കേബിള്‍ടിവി പിരിവെത്തിയ യുവാവിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

കേബിൾ ടിവിയുടെ പിരിവ് വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പാലാ ളാലം വില്ലേജിൽ കരൂർ പി ഓയിൽ തെരുവും കുന്നേൽ വീട്ടിൽ ശശിധരന്റെ മകൻ സുനിൽ ടി എസിനെ(46)യാണ് പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 



കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കരൂർ ഭാഗത്ത് ഇവർ താമസിക്കുന്ന വീട്ടില്‍ പിരിവെത്തിയപ്പോഴായിരുന്നു സംഭവം. മാസവരിസംഖ്യ പിരിക്കാനെത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.  പണം വാങ്ങാനെത്തിയ യുവാവ് ഒഴിഞ്ഞു മാറിയതിനാലാണ് വെട്ടേൽക്കാതിരുന്നത്. തുടർന്ന് ഇയാൾ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. 


.പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണ് നല്കിയ തുടർന്നു എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments