Latest News
Loading...

കിഴക്കൻ മലയോര‌ങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ചേർത്ത് ടൂറിസം ഹബ്ബ്‌ രൂപീകരിക്കണം

 മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര‌ങ്ങളിലെ വിനോദ് സഞ്ചാര കേന്ദ്രങ്ങളെ ചേർത്ത് ടൂറിസം ഹബ്ബ്‌  രൂപീകരിക്കണമെന്ന് സിപിഐ എം പൂഞ്ഞാർ ഏരിയ സമ്മേളനം ആവിശ്യപെട്ടു.  ഇല്ലിക്കൻ കല്ല്, ഇലവീഴാ പൂഞ്ചിറ  അയ്യംമ്പാറ, മുതുകോര മല, മാർമല, വേങ്ങത്താനം, അരുവിക്കച്ചാൽ വെള്ളച്ചാട്ടങ്ങൾ  തുടങ്ങിയ ജില്ലയിലെ ഏറ്റവും പ്രധാന വിനോദ് സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മലയോരത്ത് കൂടുതൽ വികസനം യഥാർഥ്യമാകും. ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രിയെ താലൂക് ആശുപത്രിയുടെ നിലവാരത്തിൽ ഉയർത്തുക,  മീനച്ചിലാറിന്റെ അഴവും വീതിയും കൂട്ടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  


.പൊതു ചർച്ചക്ക് ജില്ലാ സെക്രട്ടറി എവി റസ്സൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ടി ജോസഫ്, പി കെ ഹരികുമാർ, ടി ആർ രഘുനാഥ്‌ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എം രാധകൃഷ്ണൻ, സിജെ ജോസഫ്, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്,രമ മോഹൻ എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ജോയിന്റ് കൺവീനർ കെപി ഷിലു  നന്ദി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും 10 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

0 Comments