Latest News
Loading...

ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പ് എല്ലാ സീറ്റിലും എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു.

കോട്ടയം ജില്ലയിലെ എല്ലാ താലൂക്ക് ലൈബ്രറി കൗൺസിലുകളിലെയ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും,ജില്ലാ ലൈബ്രറി കൗൺസിലേയ്ക്ക് ജില്ലാപഞ്ചായത്ത് അംഗങ്ങളിൽ നിന്നും ,ജില്ലയിലെ മുൻസിപ്പൽ കൗൺസിലർമാരിൽ നിന്നും ജില്ലാ കൗൺസിലിലേയ്ക്കും മുൻസിപ്പൽ ചെയർമാന്മാരിൽനിന്ന് മീനച്ചിൽ താലൂക്ക് കൗൺസിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ് എതിരില്ലാതെ വിജയിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി AV റസ്സൽ,കേരളാകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സിപിഐ ജില്ലാ സെക്രട്ടറി CK ശശിധരൻ എന്നിവർ അറിയിച്ചു. നോമിനേഷൻ പോലും കൊടുക്കാൻ സാധിക്കാത്തത് ജില്ലയിലെ കോൺഗ്രസ്സ് പാർട്ടിയുടെയും യുഡിഫ് ന്റെയും രാഷ്ട്രീയ പരാജയമാണെന്ന് നേതാക്കൾ പറഞ്ഞു.


.മീനച്ചിൽ താലൂക്കിൽനിന്ന്  മരങ്ങാട്ടുപള്ളി പഞ്ചായത്തു പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ കേരളാകോൺഗ്രസ് എം,മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയിൽ സിപിഎം,ചങ്ങനാശ്ശേരി താലൂക്കിൽനിന്ന് കുറിച്ചി പഞ്ചായത്തു പ്രസിഡന്റ് സുജാത സുശീലൻ സിപിഎം,കങ്ങഴ പഞ്ചായത്തു പ്രസിഡന്റ് റംല ബീഗം സിപിഎം,കാഞ്ഞിരപ്പള്ളി താലൂക്കിൽ ജോണിക്കുട്ടി മഠത്തിനകം കേരളാകോൺഗ്രെസ് എം,എലിക്കുളം പഞ്ചായത്തു പ്രസിഡന്റ് എസ്.ഷാജി സിപിഎം,വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തു പ്രസിഡന്റ് ഗിരിജ പുഷ്ക്കരൻ സിപിഎം,ഞീഴൂർ പഞ്ചായത്തു പ്രസിഡന്റ് PR സുഷമ ,കോട്ടയം താലൂക്കിൽ മണർകാട് പഞ്ചായത്തു പ്രസിഡന്റ് ബിജു KC സിപിഎം,തിരുവാർപ്പ് പഞ്ചായത്തുപ്രസിഡന്റ് അജയൻ മേനോൻ സിപിഎം എന്നിവരും ജില്ലാപഞ്ചായത്തിൽനിന്ന് കെ വി ബിന്ദു സിപിഎം,മുൻസിപ്പൽ കൗണ്സിലർമാരിൽനിന്ന് എബ്രഹാം പഴയകടവിൽ കേരളാകോൺഗ്രസ് എം വൈക്കം,മുൻസിപ്പൽ ചെയർമാന്മാരിൽനിന്ന് ആന്റോ ജോസ് പടിഞ്ഞാറെക്കര കേരളാകോൺഗ്രസ്  എം എന്നിവരും വിജയിച്ചു.

Post a Comment

0 Comments