സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത്, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആദരവ് അർപ്പിച്ചു. ബിപിൻ റാവത്തിൻ്റെ ഛായാചിത്രത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്നു അനുശോചന യോഗവും നടത്തി.
.രാജ്യസുരക്ഷയ്ക്കായി ബിപിൻ റാവത്തും മരണമടഞ്ഞ സൈനികരും ചെയ്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് എബി ജെ ജോസ് പറഞ്ഞു. ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സുമിത്ത് ജോർജ്, സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, അഡ്വ ആഷ്മി ജോസ്, ദിയ ആൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments