Latest News
Loading...

ക്രിസ്തുമസ് കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് തിരുവനന്തപുരം

 ക്രിസ്തുമസ് കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് തിരുവനന്തപുരം  പവര്‍ ഹൗസ് ഔട്ട്‍ലെറ്റ്.  73.54 ലക്ഷം രൂപയുടെ മദ്യമാണ് തിരുവനന്തപുരം ന​ഗരത്തില്‍ തന്നെയുള്ള ഔട്ട്‍ലെറ്റ് വഴി വിറ്റത്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാല’ക്കുടി’ക്കാര്‍ രണ്ടാം സ്ഥാനത്തും 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റ് മൂന്നാം സ്ഥാനത്താണ്‌. 



കഴിഞ്ഞ തവണയും ഈ ഔട്ട്‍ലെറ്റുകള്‍ തന്നെയായിരുന്നു മുന്നില്‍. അതേസമയം, ക്രിസ്തുമസിന്റെ തലേനാള്‍ ബിവ്റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്.

കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. ക്രിസ്‌തുമസ് ദിനത്തില്‍ കേരളത്തില്‍ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ്‌ ഔട്ട്‍ലെറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്‌തുമസ് ദിവസം ബെവ്‌കോ ഔട്ട്‍ലെറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു.

Post a Comment

0 Comments