Latest News
Loading...

'വെള്ളംകുടിപ്പിച്ച്' ബി.ഡി.ജെ.എസിന്റെ പുതുമയേറിയ സമരം

ജനങ്ങള്‍ക്ക് വെള്ളം കൊടുക്കാത്ത വാട്ടര്‍ അതോറിറ്റിക്കാരെ 'വെള്ളംകുടിപ്പിച്ച്' ബി.ഡി.ജെ.എസിന്റെ പുതുമയേറിയ സമരം. വൈകിട്ട് പാലാ വാട്ടര്‍ അതോറിറ്റി ഓഫീസ് കവാടത്തിലാണ് ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ ശ്രദ്ധേയമായ സമരം നടത്തിയത്. 

പാലാ അമലോത്ഭവ ജൂബിലി തിരുനാളിന്റെ പ്രധാന ദിവസമായിരുന്ന ബുധനാഴ്ച പാലാ ടൗണിലും ബസ് സ്റ്റാന്‍ഡിലും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം നിലച്ചിരുന്നു. ഇതുമൂലം ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ഏക കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടേണ്ടിയും വന്നു. ഇതുമൂലം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ പ്രാഥമിക ആവശ്യം നിറവേറ്റാനാകാതെ വലഞ്ഞു. വാട്ടര്‍ അതോറിറ്റി അധികാരികളും പാലാ നഗരസഭ അധികാരികളും ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചുമില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ സമരവുമായി മുന്നോട്ട് വന്നതെന്ന് ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ സെക്രട്ടറി ഏറ്റുമാനൂര്‍ കെ.പി. സന്തോഷ് പറഞ്ഞു. 



.പാലായിലെ വാട്ടര്‍ അതോറിറ്റിക്കാര്‍ക്കായി കുപ്പികളില്‍ കുടിവെള്ളം നിറച്ചാണ് സമരക്കാര്‍ എത്തിയത്. എന്നാല്‍ ഈ കുടിവെള്ളം ഏറ്റുവാങ്ങാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ സമരത്തില്‍ പങ്കെടുത്ത ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ കുപ്പിവെള്ളം വാട്ടര്‍ അതോറിറ്റി കവാടത്തില്‍ ഒഴുക്കി കളഞ്ഞു. 

ബി.ഡി.ജെ.എസ്. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. രവീന്ദ്രന്‍ കൊമ്പനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്കാരെ കുടിവെള്ളം കുടിപ്പിക്കല്‍ സമരം ജില്ലാ സെക്രട്ടറി ഏറ്റുമാനൂര്‍ കെ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് എം. പാറയില്‍, കമ്മറ്റിയംഗം വിമല്‍കുമാര്‍ വിളക്കുമാടം എന്നിവര്‍ പ്രസംഗിച്ചു. 


Post a Comment

0 Comments