Latest News
Loading...

ഡ്രൈവർക്ക് മുൻകൂർ ജാമ്യം

കഴിഞ്ഞ ഒക്ടോബർ 16 ന് മന: പൂർവ്വം വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റിയ ഈരാറ്റുപേട്ട ഡിപ്പോയിലെ കെ. സ്.ആർ.ടി.സി. ഡ്രൈവർ ജയ്ദീപ് എസ്. ന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തേ കോട്ടയം സെഷൻസ് കോടതി ജാമ്യം തള്ളിയിരുന്നു.
 


.കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾ പൊ ട്ടലുകളും വെള്ള പൊക്കവുമുണ്ടായ ഒക്ടോബർ 16 - ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തേ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ച് ഡ്രൈവറെ സസ്പെന്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം സർക്കാരിനെ കൊഞ്ഞനം കാട്ടി എന്നും പോലീസ് ആരോപിക്കുന്നു. 

.
സർക്കാരിന്റെ ആരോപണം മുഴുവൻ മുഖവിലക്കെടുത്താലും കുറ്റം നിലനിൽക്കില്ലന്നും , 21-ന് മാത്രം പ്രഥമ വിവര റിപ്പോർട്ട് നൽകിയെന്നുമുള്ള പ്രതിഭാഗം അഭിഭാഷകൻ അഡ്വ നോബിൾ മാത്യുവിന്റെ വാദം വിലയിരുത്തിയാണ് ജസ്റ്റിസ് പി.ജി. അജിത് കുമാർ മുൻകൂർ ജാമ്യം ഉപാധികളോടെ നൽകിയത്. ഗതാഗത മന്ത്രി പത്ര സമ്മേളനം നടത്തിയ ശേഷം മാത്രം കേസെടുത്ത കാര്യവും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരനു വേണ്ടി അഡ്വ നോബിൾ മാത്യു ഹാജരായി.

Post a Comment

0 Comments