Latest News
Loading...

24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് കെ.കെ.രമ എം എൽ എ

സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് പരാതി നല്കിയിട്ടും കേസെടുക്കാൻ തയാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സൂര്യ സജ്ഞയ് പാലായിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം കെകെ രമ എഎൽഎ ഉദ്ഘാടനം ചെയ്തു. പരാതി നല്കി 3 മാസം പിന്നിട്ടിട്ടും അന്വേഷണം നടത്താനോ കുറ്റവാളിളെ കണ്ടെത്താനോ പോലീസ് തയാറാകാത്തത് പൊതുസമൂഹത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വച്ചവരാണ് മുഖമില്ലാത്ത പ്രൊഫൈലുകൾ വഴി അപവാദപ്രചാരണം നടത്തുന്നത്. നവോത്ഥാന മതിൽ കെട്ടി സ്ത്രീകളെ ര ക്ഷിക്കാനിറങ്ങിയ ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് സ്ത്രീകൾക്ക് ഈ അവസ്ഥയെന്നും കെകെ രമ എംഎൽഎ പറഞ്ഞു.
മാനസികമായി തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമരം ചെയ്യാൻ സ്ത്രീ തയാറാകുന്നത് അഭിമാനകരമാണ്. സമരത്തിൽ പങ്കെടുക്കാൻ തയാറായ തനിക്ക് വലിയ തോതിലുള്ള മെസേജുകളും കോളുകളും സമരത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്നിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ഈ സമരം എത്രമാത്രം അസ്വസ്ഥതപ്പെടുത്തുന്നു , ഭയപ്പെടുത്തുന്നു എന്നതിന് തെളിവാണ് അതെല്ലാം. സമരം നടക്കുന്നത് പള്ളിക്കെതിരെയാണ് എന്നാണ് അവർ പറയുന്നത്. 

പിന്നിലുള്ളവർ എത്രമാത്രം ശക്തമാണ് എന്നത് വ്യക്തമാണ്. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന ചിന്തയൊക്കെ മാറ്റിവെച്ചാൽ മതി. സ്ത്രീകളെ മോശപ്പെടുത്തി വീട്ടിലിരുത്താമെന്ന ചി തയും മതിയാക്കണമെന്ന താക്കീതാണ് നല്കാനുള്ളത്. തന്റേടമുള്ള സ്ത്രീകൾ തന്നെയാണ് മുന്നോട്ട് വരുന്നത്. ഏതെങ്കിലും അശ്ലീലപരാമർശമോ വ്യക്തിഹത്യയോ നടത്തി സ്ത്രീകളെ ഇല്ലാതാക്കാമെന്ന ഇത്തരക്കാരുടെ ചിന്ത അവസാനിപ്പിക്കാൻ തയാറാകണം..സൈബറിടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നവർക്ക് പിന്നിൽ ചെറിയ ആളുകളാണെന്ന് കരുതുന്നില്ല. 17 പേർക്കെതിരായാണ് സൂര്യ കേസ് കൊടുത്തിരി ക്കുന്നത്. മുഖമില്ലാത്ത പ്രൊഫൈലുകളാണ് പലരും. വെളിച്ചത്ത് വരാത്ത , നട്ടെല്ലില്ലാത്ത, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി വച്ചവരാണ് ഇവരെല്ലാം . സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാൻ ഒരമ്മ സമരം നടത്തേണ്ട സാഹചര്യമാണ് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തുണ്ടായത്. അവർക്കെതിരെ ഉയർന്നതും വലിയ തേജോവധം ചെയ്തുകൊണ്ടുള്ള പ്രചാരണമാണ്. ഇത്തരം സമീപനങ്ങളെ ജനം അവജ്ഞയോടെ തള്ളുകയും നിലപാടെടുക്കുയും ചെയ്യണം.

ഇതിന് നേതൃത്വം നല്കുന്നവർ രാഷ്ട്രീയനേതൃത്വം അറിയാതെയാണ് ഇത് ചെയ്യുന്നതെന്ന് കരുതുന്നില്ല. ജോസ് കെ മാണിയുടെ പാർട്ടിയിലുള്ളവരാണ് ഇതിന് പിന്നിലുള്ളതെന്ന് പറയുമ്പോൾ അവർ തീരുമാനിച്ചാൽ ഒരു മിനുട്ട് മതിയാകും ഇത് അവസാനിപ്പിക്കാൻ . അതിന് കഴിയാത്തത്, ബോധപൂർ വമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നതുകൊണ്ടാണ്. പണവും അധികാരവും ഉണ്ടെങ്കിൽ എന്തുമാകാമെന്ന നിലപാട് സ്ത്രീകളോട് വേണ്ട. അതിനെ നേരിടാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ട്.

.പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളാണ് ഉണ്ടാകുന്നത്. സ്ത്രീകൾ പരാതി നല്കിയാൽ ഒരു നടപടിയും ഇല്ല. ആഭ്യന്തര വകുപ്പ് കുത്തഴി ഞ്ഞ നിലയിലാണ്. സ്ത്രീസുരക്ഷ എന്ന പ്രഖ്യാപനം പാഴ് വാക്കായി വനിതാ മതിൽ തീർത്ത പ്രസ്ഥാനത്തിന്റെ ആളുകളാണ് സ്ത്രീകൾക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പരാതികൾ കേക്കാൻ പോലും തയാറാകാത്ത പോലീസാണ് നിലവിലുള്ളത്. മൊഫിയയുടെ ജീവൻ ഇല്ലാതായതും പോലീസിന്റെ ഈ നിലപാട് മൂലമാണെന്ന് അവർ പറഞ്ഞു.
പ്രൊഫ. സതീഷ് ചൊള്ളാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡിസിസി ഭാരവാഹികൾ, നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സമരത്തിന് പിന്തുണയുമായി നിരവധി വനിതാ പ്രവർത്തകരും പങ്കെടുത്തു. ഉപവാസ സമരം നാളെ രാവിലെ 9ന് അവസാനിക്കും.

Post a Comment

0 Comments