യൂത്ത് കോൺഗ്രസ്സ് തലപ്പലം മണ്ഡലം കമ്മിറ്റി ഔദ്യോഗികമായി ചാർജ് ഏറ്റെടുത്തു. മണ്ഡലം പ്രസിഡന്റ് നൗഫൽ സി.എച്ചിന്റെ നേതൃത്വത്തിൽ 10 അംഗ കമ്മിറ്റി നിലവിൽ വന്നു.പ്ലാശ്നാൽ വെച്ച് നടന്ന ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് പാലാ അസംബ്ലി പ്രസിഡന്റ് ജേക്കബ് അൽഫോൻസാ ദാസ് അധ്യക്ഷത വഹിച്ചു.
.ഡിസിസി സെക്രട്ടറി പ്രേംജി.ആർ യോഗം ഉദ്ഘടാനം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വ.സജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.അസംബ്ലി ജനറൽ സെക്രട്ടറി ആനന്ദ് വെള്ളൂക്കുന്നേൽ സ്വാഗതം പറഞ്ഞു.
.യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ, ജില്ലാ സെക്രട്ടറി ആന്റോച്ചൻ ജെയിംസ്, അസംബ്ലി വൈസ് പ്രസിഡന്റുമാരായ അജയ് നെടുമ്പാറയിൽ, അഭിജിത് തുടങ്ങിയവർ സംസാരിച്ചു. ജിതിൻ കുന്നപ്പള്ളി കൃതഞത അറിയിച്ചു.
.
0 Comments