Latest News
Loading...

സമരാനുസ്മരണ യാത്രയ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ സ്വീകരണം.

.മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം - വിളംബര ജാഥ ഇന്ന് ഹാജറ വാരിയംകുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും. മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രയ്ക്ക് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സ്വീകരണം നൽകും. 

.അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം, മലബാർ ചരിത്രവുമായി ബന്ധപ്പെട വിവിധ പ്രസാധകരുടെ പുസ്തക വണ്ടി, സമര സ്മരണകൾ ഉയർത്തുന്ന പാട്ട് വണ്ടി എന്നിവ അണിനിരക്കും മലബാർ സമരാനുസ്മരണ യാത്രയുടെ വിളംബര ജാഥ ഇന്ന് 15 / 11 / 2021 തിങ്കൾ ) രാവിലെ ഒമ്പത് മണിക്ക് തേവരുപാറയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയംകുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും. മലബാർ സമരത്തിലെ സ്ത്രീ സാന്നിദ്ധ്യം എന്ന പുസ്തകം രചിച്ച കെ.എം. ജാഫർ വിഷയാവതരണം നടത്തും. വൈകിട്ട് 6.30-ന് ചേന്നാട് കവലയിൽ വിളംബര ജാഥ സമാപിക്കും. 

.ജാഥാ ക്യാപ്റ്റൻ നസീർ കണ്ടത്തിൽ, വൈസ് ക്യാപ്റ്റൻ ഹാഷിം ലബ്ബ, കൺവീനർ പി.എസ് മാഹിൻ എന്നിവർ സംസാരിക്കും. സ്വാഗത സംഘം ഭാരവാഹികൾ - ചെയർമാൻ - കെ.കെ. നസീർ കണ്ടത്തിൽ, കൺവീനർ പി.എസ്. മാഹീൻ, - കമ്മിറ്റി അംഗങ്ങൾ . ഹാഷിം ലബ്ബ, അമീൻ മൗലവി, റാസിഖ് റഹീം, കെ.എം. ജാഫർ , ഹലിൽ തലപള്ളിൽ, ഫസിൽ ഫരീദ്, അൻസാരി ഈ ലക്കയം, ഹാഷിം മേത്തർ,റാസി കെ.ഐ., സഫീർ കുരുവനാൽ, അൻസാർ പാറനാനി എന്നിവരെ തിരെഞ്ഞെടുത്തു.

Post a Comment

0 Comments