Latest News
Loading...

ക്ഷേത്രത്തിലെ മോഷണം, പ്രതി പിടിയില്‍

ഭരണങ്ങാനം: വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍. പൂഞ്ഞാര്‍ സ്വദേശി പനച്ചിപ്പാറ സുരേഷ് ആണ് പിടിയിലായത്.


.ഒക്ടോബര്‍ 21ാം തീയതി വ്യാഴാഴ്ച രാത്രിയില്‍ അമ്പലത്തിന്റെ നാലമ്പലത്തിനുള്ളില്‍ രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. മൂവായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. 

.വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേയ്ക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. 


.പാലാ ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്തില്‍ പാലാ സ്റ്റേഷന്‍ എസ്എച്ച്ഒ കെപി തോംസണ്‍, എസ്‌ഐ അഭിലാഷ് എംപി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഷെറിന്‍ മാത്യു, സിപിഒ സിബി കെ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

മോഷണം നടന്ന് പത്തു ദിവസത്തിനുള്ളില്‍ തന്നെ മോഷ്ടാവിനെ പിടികൂടിയത് പാലാ പോലീസിനു മറ്റൊരു പൊന്‍തൂവലായി.

Post a Comment

0 Comments