Latest News
Loading...

സ്വപ്ന സുരേഷ് പുറത്തിറങ്ങി. പ്രതികരിക്കാതെ മടക്കം



നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍മോചിതയായി. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്. 



.ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെയാണ് സ്വപ്ന മടങ്ങിയത്. അമ്മയ്‌ക്കൊപ്പം കാറിലാണ് സ്വപ്ന പോയത്. ബാലരാമപുരത്തെ വീട്ടിലേയ്ക്കാണ് സ്വപ്ന എത്തിയത്. വീട്ടിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ അവര്‍ തയാറായില്ല.  25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റെതയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.


.ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാന്‍ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എല്ലാ നടപടികളും പൂര്‍ത്തിയായത്.

.

Post a Comment

0 Comments