Latest News
Loading...

മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിനെ രക്ഷപ്പെടുത്തി

പാലാ ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ വീണു കാണാതായ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. കൊടുങ്ങൂർ സ്വദേശി പാറേമാക്കൽ ജിജിയുടെ മകൻ ആഫിക് (25) ആണ് ഒഴുക്കിൽ പെട്ടത്. 
  

.ചേർപ്പുങ്കൽ പള്ളിയിൽ വന്ന ആഫിക്, നടയിൽ നിന്ന് മീനച്ചിലാറ്റിലേക്ക് വീഴുകയായിരുന്നു. കിലോമീറ്ററുകളോളമാണ് ഒഴുക്കിൽ പെട്ട് നീങ്ങിയത്.


.കിടങ്ങൂർ SHO ബിജുവും സംഘവുമാണ് യുവാവിനെ രക്ഷപെടുത്തിയത്. ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.. എസ് ഐ കുര്യൻ മാത്യു, എ.എസ്.ഐ ജയചന്ദ്രൻ , സുരേഷ്, സുനിൽകുമാർ എം.ജി, ജിതേഷ് എന്നിവർ ചേർന്നാണ് ആഫിക്കിനെ രക്ഷപ്പെടുത്തിയത്.


Post a Comment

0 Comments