Latest News
Loading...

തലപ്പലം സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

 തലപ്പലം സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപ്പിച്ചു. സംസ്ഥാന സർക്കാർ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും നടത്തിയ പ്രത്യക അന്വഷണത്തിലാണ് തലപ്പലം സഹകരണ ബാങ്കിലെ  സമ്പത്തിക ക്രമക്കേടുകളും പുറത്ത് വന്നത്.  പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബാങ്കിൽ കോടി കണക്കിന് രൂപയുടെ വായ്പ്പ തട്ടിപ്പ് നടത്തുന്നുണ്ട് എന്ന പരാതി സഹകരണ വകുപ്പിന് നൽകിയിരുന്നു. ഇതേ തുടർന്നാണ് വകുപ്പ് അന്വഷണത്തിന് ഉത്തരവ് പ്രഖ്യാപിച്ചത്.

.പ്രസിഡന്റ്‌ എംജെ സെബാസ്റ്റ്യൻ ബാങ്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി പരിധിയിൽ കൂടുതൽ ലോണുകൾ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലെടുത്തു. സ്ഥലത്തിന് വില അധികം നൽകികൊണ്ടാണ് വിവിധ ലോണുകൾ നേടിയെടുത്തിരിക്കുന്നത്. ബാങ്കിന്റെ പരിധി ലംഖിച്ചുകൊണ്ട് അംഗത്വം നൽകുകയും തലപ്പലം പഞ്ചായത്തിന് പുറത്തുള്ള സ്ഥലങ്ങൾ അനധികൃതമായി ജാമ്യമായി സ്വീകരിച്ച് ലോണും ചിട്ടി പണവും നൽകിയിരിക്കുന്നു. 
ഭരണ സമതി അംഗങ്ങളിൽ പലരുടെയും മക്കൾ 18 വയസാകുമ്പോഴെ അംഗത്വം നൽകുകയും തിരിച്ചടവ് ശേഷി പരിശോധിക്കാതെ വായ്പ്പ അനുവദിച്ചിരിക്കുന്നു. പ്രസിഡന്റ്‌ പങ്കളിയായ റിവർവിന്റ ഡെവലപ്പേഴ്സ് എന്ന പങ്കാളിത്ത സ്ഥാപനത്തിന്റെ പേരിലുള്ള സ്ഥലം ജാമ്യമായി സ്വീകരിച്ച് മറ്റ് പല അംഗങ്ങളുടെ പേരിലായി മൂന്ന് കോടി അറുപത് ലക്ഷം രൂപയുടെ ലോണുകളാണ് ബാങ്ക് അനുവദിച്ചു . 

കൂടാതെ വകുപ്പിന്റെ അനവധിയില്ലാതെയും നമ്പർഡിനെ തെറ്റിദ്ധരിപ്പിച്ചും സമഗ്ര 2020 പ്രോജെക്ടിന്റെ പദ്ധതിയിൽ ഉൾപെടുത്തി കാർഷിക വായ്പ്പകൾ അനവധിച്ചു തുടങ്ങിയവാ ഉൾപ്പടെ മുപ്പത്തിയഞ്ച് ന്യുനതകളാണ് സ്പെഷ്യൽ ഇൻസ്‌പെക്ഷനിൽ കണ്ടെത്തിയിക്കുന്നത്.


.ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്‌പെക്ടർ കെ ജെ ജാൻസിമോൾക്കാണ് അന്വഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് ജോയിന്റ് രെജിസ്റ്റാർക്ക് റിപ്പോർട്ട്‌ സമർപ്പിക്കുവാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.


Post a Comment

0 Comments