Latest News
Loading...

നഗ്നചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍



പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍. വയനാട് പെരിയ സ്വദേശി മുഹമ്മദ് അജ്മല്‍ (22) ആണ് പാലാ പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയത്. 



.പാലായിലെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ചത്. വാട്‌സ്ആപ്പ് മുഖേന നഗ്‌ന ചിത്രങ്ങളും വീഡിയോകളും വാങ്ങി എടുത്തു നിന്തരം ചാറ്റിങ്ങിലൂടെ ശല്യം ചെയ്തതു വരികയായിരുന്നു. 

.പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ മാറ്റം വന്നതോടു കുടി കുട്ടിയുടെ രക്ഷിതാക്കള്‍ കാര്യം തിരക്കിയതിനെ തുടര്‍ന്ന്  സംഭവം വെളിയില്‍ വരികയും മാതാപിതാക്കള്‍ തുടര്‍ന്ന് പാലാ പോലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു. 

.പാലാ DYSP ഷാജു ജോസ്, CI  ടോംസണ്‍ കെ. പി, Si മാരായ  അഭിലാഷ്, ഷാജി സെബാസ്റ്റ്ന്‍, ASI ജോജന്‍ ജോര്‍ജ്, ബിജു കെ തോമസ്,സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  ഷെറിന്‍ സ്റ്റീഫന്‍ മാത്യു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Post a Comment

0 Comments