Latest News
Loading...

ഗ്രാമീണ മേഖലകളിലേക്ക് പുതിയ ഷെഡ്യൂളുകൾ ആരംഭിക്കും : അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA

ഈരാറ്റുപേട്ട : കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും പുതിയ ഷെഡ്യൂളുകൾ ആരംഭിക്കും പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനനുസരിച്ച് പഴയ സർവീസുകൾ എല്ലാം പുനരാരംഭിക്കും, ഡിപ്പോയ്ക്ക് പുതുതായി അഞ്ച് ബസ്സുകൾ അനുവദിക്കും, 


.ശബരിമല തീർത്ഥാടന കാലത്തിന് ശേഷം ദീർഘദൂര ബസുകൾ നെടുമ്പാശ്ശേരി, കോഴിക്കോട്, മലബാർ മേഖലകളിലേയ്ക്കും ദീർഘദൂര ബസ്സുകൾ ആരംഭിക്കും, ഈരാറ്റുപേട്ട-കോട്ടയം റൂട്ടിൽ കൂടുതൽ ബസ്സുകൾ ആരംഭിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. ഡിപ്പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ എല്ലാം സഹായങ്ങളും നൽകുമെന്നും എംഎൽഎ അറിയിച്ചു.

.ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ കൂടുതൽ കാര്യക്ഷമാക്കുന്നതിനായി ഡിപ്പോയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിൽ കെഎസ്ആർടിസി എറണാകുളം സോണൽ മാനേജർ ഷറഫ് മുഹമ്മദ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ.റ്റി അഭിലാഷ് കുമാർ, കെഎസ്ആർടിസിയിലെ വിവിധ യൂണിയൻ പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .


Post a Comment

0 Comments