Latest News
Loading...

മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ ജേതാക്കളെയും റോളർ സ്കേറ്റിംഗ് ജേതാക്കളെയും ആദരിച്ചു



പാലാ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബിന്റെ  (CBC - പാലാ) പ്രസിഡന്റ് സൂരജ് മാത്യു മണർക്കാടിന്റെ  നേതൃത്വത്തിൽ   20.11.21 തീയതി രാവിലെ 8.30 മണിയക്ക് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച്  കോഴിക്കോട് വച്ച് നടന്ന സംസ്ഥാന മാസ് സ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ സ്വർണമെഡൽ ജേതാക്കളായ ശ്രീ. ലൂക്കോസ് മാത്യം 400 mtr , തങ്കച്ചൻ P.D. - 200,400 mtr . ബെന്നി K. മാമ്മൻ,

.200. 400 mtr  റോളർ സ്കേറ്റിംങ്ങ് മെഡൽ നേടിയ മേഘ്ന സൂരജ് ,കോച്ച് ബെന്നി ജോസഫ് കണ്ടത്തിൽ എന്നിവരെ CBC പ്രസിഡന്റ് സൂരജ് മാത്യം vice-precident സജി ജോർജ്ജ് എന്നിവർ മെമ്മോറ്റോ നൽകി ആദരിച്ചു. പ്രസ്തുത സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് ഫിസിക്കൽ എഡുക്കേഷൻ മേധാവി Dr. തങ്കച്ചൻ മാത്യം,

. ജപ്സ് അക്കാഡമി കോച്ച് സതീഷ് സാർ ,അത് ലറ്റിക് അക്കാഡമി കോച്ച് ക്യാപ്റ്റൻ അജിമോൻ , സതേൺ റയിൽവേ താരം ഷെബിൻ പാലാ അൽഫോൻസാ കോളേജ് കോച്ച് എബിൻ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ മെമ്പർമാരായ ബിജു, രാജേഷ്, ബിനോയി തോമസ്, റ്റോണി, ജിതിൻ, ആന്റണി, ജിത്തു , സുജിത് മാണി, സാജൻ, മാർട്ടിൻ എന്നിവർ സംബന്ധിക്കുകയും ചെയ്തു.

Post a Comment

0 Comments