Latest News
Loading...

യു ഡി എഫിൻ്റേത് ഒളിച്ചോട്ടം: LDF

പാലാ: മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനാലാണ്  തിരഞ്ഞെടുപ്പിൽ നിന്നും യു ഡി എഫ് ഒളിച്ചോടുന്നതെന്ന് എൽ ഡി എഫ് നേതൃയോഗം വിലയിരുത്തി. ബാങ്കിൻ്റെ നിലനിൽപും പുരോഗതിയും ആഗ്രഹിക്കുന്ന ബഹു ഭുരിപക്ഷം വോട്ടർമാരും വോട്ടെടുപ്പിൽ സജീവമായി പങ്കാളികളാവും. 


.പരാജയഭീതി പൂണ്ട യു ഡി എഫ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാൻ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ വിശ്വസിച്ച് വോട്ടർമാർ വഞ്ചിതരാവരുതെന്നും  രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബാങ്കിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡുമായി എല്ലാ അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കണമെന്നും നേതാക്കളായ കെ ജെ ഫിലിപ്പ് കുഴി കുളം, ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, പി എം ജോസഫ്, ഔസേപ്പച്ചൻ തക ടിയേൽ,സിബി തോട്ടുപുറം,സണ്ണി ഡേവിഡ്, ബേബി ഊരകത്ത്, വി എൽ സെബാസ്റ്റ്യൻ, പീറ്റർ പന്തലാനി, ബിജു പാലൂപ്പട വൻ, സുദർശ് കെ ആർ ,കെ എസ് ഷാജകുമാർ എന്നിവർ അഭ്യർത്ഥിച്ചു. 



.സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി അലക്സ് കെ കെ കൊട്ടാരത്തിൽ, ജോബി വർഗ്ഗീസ് കുളത്തറ, കെ പി ജോസഫ് കുന്നത്തു പുരയിടം, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജോസഫ് മാത്യു വാഴം പ്ലാക്കൽ, പ്രസാദ് കെ ശ്രീഭവൻ, ബെന്നി അബ്രാഹം തെരുവത്ത്, സണ്ണി അഗസ്റ്റ്യൻ നായി പുരയിടം (ജനറൽ വിഭാഗം) പെണ്ണമ്മ ജോസഫ് പന്തലാനിക്കൽ, ബെറ്റി ഷാജു തുരുത്തേൽ, ലതിക അജിത് കുരീക്കാട്ടു വയലിൽ (വനിതാ വിഭാഗം), ബാബു റ്റി ജി തലയിണക്കര (എസ് സി എസ് റ്റി വിഭാഗം) മാത്യു പി എം പഴേ വീട്ടിൽ (നിക്ഷേപക വിഭാഗം) എന്നീ പതിമൂന്ന് പേരാണ് ഒരു പാനലായി മൽസരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം ഞായറാഴ്ച തന്നെ തിരഞ്ഞെടുപ്പ് ഫലം വരണാധികാരി പ്രഖ്യാപിക്കും.

Post a Comment

0 Comments