Latest News
Loading...

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തോടനാലില്‍ ഭര്‍തൃമതിയായ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാംതൊടുകയില്‍ ദൃശ്യ (26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 



.ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യയെ തോടനാലിലേയ്ക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. ദൃശ്യയുടെ സോഷ്യല്‍മീഡിയയിലുള്ള അമിത ഉപയോഗവും ബന്ധങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്ക് പോയ ദൃശ്യയോട് വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്‌ക്കൊപ്പം വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍തന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. യുവതിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍സംബന്ധിച്ച് സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കി. രാത്രി ഒരു മണിയോടെയാണ് വീട്ടുകാര്‍ മടങ്ങിയത്. 

.ഉറങ്ങാന്‍ കിടന്ന ശേഷം പുലര്‍ച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു. രാവില നടത്തിയ അന്വേഷണത്തിലാണ് വീടിന് 200 മീറ്റര്‍ അകലെ അയല്‍വാസിയായ പുലിക്കാട്ടില്‍ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിന് സമീപത്ത് നിന്നും ടോര്‍ച്ചും കണ്ടെത്തി. 

പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ് ശ്രീജിത്തും സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു.

Post a Comment

0 Comments