Latest News
Loading...

ഭരണങ്ങാനത്തും KTDC റെസ്റ്റോറന്റ് വേണമെന്ന് ആവശ്യം



 അന്തര്‍ദേശിയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തും നിലവാരമുള്ള റെസ്റ്റോറന്റ് അത്യാവശ്യമാണെന്ന ആവശ്യമുയരുന്നു. ഇത് ഏറെകാലമായുള്ള  നാടിന്റെ ആവശ്യമാണ്. അടുത്ത വര്‍ഷം ഇന്ത്യയിലെ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം കേരളവും, പ്രത്യേകിച്ച് ഇന്ത്യയിലെ ആദ്യ വിശുദ്ധയായ സെന്റ്. അല്‍ഫോന്‍സായുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനവും ഉറ്റു നോക്കുമ്പോള്‍ ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.


.രാജ്യത്തിന്റെ പല ഭാഗത്തും നിന്നും കൂടാതെ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വരുന്ന തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ക്കായി കോണ്ടിനെന്റല്‍, നോര്‍ത്തിന്ത്യന്‍, സൗത്ത് ഇന്ത്യന്‍, കേരള രീതിയില്‍ ഉള്ള ഡിഷുകള്‍ ആവശ്യമാണ്. അത് ഇപ്പോള്‍ ഇവിടെ ലഭ്യമല്ലതാനും.

കൂടാതെ ഭരണങ്ങാനം ഒരു ടൂറിസം ഇടത്താവളം ആകുവാന്‍ നല്ലൊരു multi - cuisine റെസ്റ്റോറന്റ് ആവശ്യമാണ്. വാഗമണ്‍,പോലുള്ള ടൂറിസം കേന്ദ്രങ്ങള്‍ റോഡുകള്‍ നന്നാക്കുന്നതോടു കൂടി വീണ്ടും  സജീവമാകും.

.കേരള ഗവണ്മെന്റ്  ടൂറിസം  വകുപ്പ്-KTDC അല്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് - ITDC  യുടെ സഹായത്തോടെയോ ഇതു നടപ്പിലാക്കാന്‍ സാധിക്കുമെന്നതിനാല്‍  അതിനായി സമ്മര്‍ദ്ദം ചൊലുത്തണമെന്നു ഭരണങ്ങാനം പൗര - വികസന സമിതി ആവശ്യപ്പെട്ടു.


Post a Comment

0 Comments