Latest News
Loading...

മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.




ഉഴവൂർ: മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന്റെ 16-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉഴവൂർ കുടുംബ വീടിനോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ മോൻസ് ജോസഫ് എംഎൽഎയുടെയും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്‌റ്റീഫന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും പൗരാവലിയും പുഷ്പാർച്ചന നടത്തി. 

  


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, സൈമൺ ഒറ്റതെങ്ങാടിയിൽ, രഘു പാറയിൽ, ജോസ് പൊട്ടതോട്ടം, കെ.എൻ തങ്കച്ചൻ, ബിനു ജോസ്, അഞ്ചു പി. ബെന്നി, ന്യൂജന്റ് ജോസഫ്, ഏലിയാമ്മ കുരുവിള, കെ.ആർ നാരായണന്റെ കുടുംബാംഗങ്ങളായ പി.എൻ വാസുകുട്ടൻ, കെ. സീതാലക്ഷ്മി എന്നിവരും പുഷ്പാർച്ചന ചടങ്ങിൽ പങ്കെടുത്തു. 

.   കേരള കേരള സർക്കാരിന്റെ  സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സ്മൃതി മണ്ഡപം നവീകരിക്കാനുള്ള നടപടികൾ എംഎൽഎയുടെ പരിശ്രമഫലമായി യാഥാർത്ഥ്യമാക്കിയതിന് ശേഷമുള്ള ആദ്യത്തെ പുഷ്പാർച്ചന ചടങ്ങാണ് ഇപ്രാവശ്യം നടന്നത്. 

.ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി മുൻ രാഷ്‌ട്രപതി ശ്രീ കെ ആർ നാരായണന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ 16 ആം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ ഉദ്ഘടനം ചെയ്തു.  ശാന്തിഗിരി ആശ്രമം കോട്ടയം ജില്ല മേധാവി ശ്രീ അർച്ചിത് സ്വാമി മുഖ്യാതിഥിയായി . ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോണിസ് പി സ്റ്റീഫൻ സ്വാഗതം ആശംസിച്ചു.



ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി എം മാത്യു, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ബെൽജി ഇമ്മാനുവേൽ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ ശ്രീ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി റിനി വിൽ‌സൺ, വാർഡ് മെമ്പർ ശ്രീമതി ബിൻസി അനിൽ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികൾ, ശാന്തിഗിരി ആശ്രമം ജീവനക്കാർ ഡോ അനുകമ്പ ജനനി, ഡോ ജയൻ എന്നിവർ സംസാരിച്ചു.കെ ആർ നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആണ് യോഗം ആരംഭിച്ചത്. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.

Post a Comment

0 Comments