Latest News
Loading...

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആദരിച്ചു

പൂഞ്ഞാർ : കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആദരിച്ചു. ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനച്ചിക്കപ്പാറയിൽ നടന്ന രക്തസാക്ഷി ദിനം സംസ്ഥാന കമ്മിറ്റി അംഗം ആർ ശ്യാമ ഉദ്‌ഘാടനം ചെയ്തു. ജി.വി രാജ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. 


.പനച്ചിക്കപ്പാറ എടിഎം ലൈബ്രറിയിൽ നടന്ന യോഗത്തിന് ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടിഎസ് സ്നേഹധനൻ, രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ എന്നിവർ സംസാരിച്ചു. യോഗത്തിന് ബ്ലോക്ക് സെക്രട്ടറി പി.ബി ഫൈസൽ സ്വാഗതവും, മേഖല സെക്രട്ടറി സാം മാത്യു നന്ദിയും പറഞ്ഞു.



Post a Comment

0 Comments