Latest News
Loading...

മദ്യശാലകള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ . 'വിമുക്തിമിഷന്‍' പരാജയം പിരിച്ചുവിടണം



സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും യഥേഷ്ടം മദ്യശാലകള്‍ സ്ഥാപിക്കാന്‍ ജനദ്രോഹ നയം രൂപീകരിച്ച് കോടതിയുടെ പരിരക്ഷ തേടാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ഗ്രാന്റ് അലൈന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സതേണ്‍ മേഖലാ പ്രസിഡന്റുമായ പ്രസാദ് കുരുവിള.

നാടൊട്ടുക്കും മദ്യക്കടകള്‍ തുറന്നുകൊടുത്തിട്ട് എന്തിനാണ് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ സമ്പൂര്‍ണ്ണ പരാജയമായ വിമുക്തി മിഷന്‍ പരിപാടികളുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഇത് വിരോധാഭാസമാണ്. വിമുക്തി മിഷന്‍ പിരിച്ചുവിടണം

മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്ത് മദ്യക്കടകളുടെ കാര്യത്തിന്‍ മത്സരത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിന്റെ ഭവിഷ്യത്തുകളുടെ ഗുരുതരാവസ്ഥയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. 


.

മദ്യക്കടകളുടെ പ്രവര്‍ത്തനം സമീപവാസികള്‍ക്ക് ശല്യമാകരുതെന്ന കോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണെങ്കിലും മദ്യക്കടകള്‍ എവിടെ സ്ഥാപിച്ചാലും അതു ശല്യം തന്നെയാണെന്ന യാഥാര്‍ത്ഥ്യം നിലനില്്ക്കുകയാണ്. മദ്യം അപകടകരമല്ലെങ്കില്‍ സര്‍ക്കാരും സംവിധാനങ്ങളും അപകടകരമായ മുന്നറിയിപ്പ് എന്തുകൊണ്ട് കുപ്പികളിലും ബോര്‍ഡുകളിലും തുടരുന്നു.

കള്ളുകുടിച്ച് വാക്ക് ചെയ്യാന്‍ പറ്റാത്തവര്‍ക്കുവേണ്ടി കൂടിയാണോ വാക്ക് ഇന്‍ ഷോപ്പുകള്‍ തുടങ്ങുന്നത്. കിറ്റ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കുടിവെള്ളവും പോഷകാഹാരവും എത്തിച്ചുനല്കാന്‍ ശ്രമിക്കണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നല്കിയ മദ്യം മൂലം മനുഷ്യനും പൊതുസമൂഹത്തിനുമുണ്ടായ ഭീകരമായ നഷ്ട കണക്കുകള്‍ നിയമസഭയിലൂടെ സര്‍ക്കാര്‍ പുറത്തുവിടണം.
.മദ്യശാലകള്‍ക്ക് മുന്‍പില്‍ തിരക്കുണ്ടാകാതിരിക്കാന്‍ മദ്യാസക്തി രോഗികളെ ചികിത്സിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മദ്യശാലകള്‍ക്ക് മുന്‍പിലെ ക്യൂ കുട്ടികളെ സ്വാധീനിക്കുമെന്ന കോടതിയുടെ നിരീക്ഷണം അതിശയിപ്പിക്കുന്നു. മദ്യപിച്ചെത്തുന്ന രക്ഷിതാക്കളാണ് കുട്ടികളെ കൂടുതലും സ്വാധീനിക്കുന്നതെന്ന് സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ കൂടിയായ പ്രസാദ് കുരുവിള പറഞ്ഞു. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനം എങ്ങനെ വര്‍ദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തുകയാണ് സര്‍ക്കാര്‍. മനുഷ്യന്റെ മദ്യാസക്തി എന്ന ബലഹീനതയെ ചൂഷണം ചെയ്ത് അവന്റെ സമ്പത്തിനെയും ആരോഗ്യത്തെയും കൊള്ളയടിക്കുകയാണ്.

Post a Comment

0 Comments