Latest News
Loading...

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ധർണ്ണ

ഈരാറ്റുപേട്ട : പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ സിപിഐ എം പൂഞ്ഞാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ക്ഷനിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

.ഏരിയാ കമ്മിറ്റിയംഗം രമേഷ് ബി വെട്ടിമറ്റം അധ്യക്ഷനായി. ഏരിയ കമ്മിyറ്റി അംഗം എംഎച് ഷെനീർ സ്വാഗതം പറഞ്ഞു. 

.ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഏരിയ കമ്മിറ്റി അംഗങ്ങളായ വി എൻ ശശിധരൻ, ടി എസ് സ്നേഹധനൻ, ടി.ആർ ശിവദാസ്, ഇഎ മോഹൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ, കർഷക സംഘം ഏരിയ സെക്രട്ടറി സികെ ഹരിഹരൻ, പ്രസിഡന്റ്‌ സി എം സിറിയക്ക്, കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി ടി എസ് സിജു, നിർമാണ തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ജോർജ് പീറ്റർ, പുരോഗമന കല സാഹിത്യ സംഘം ഏരിയ സെക്രട്ടറി ഡി രാജപ്പൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, തലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments