Latest News
Loading...

ശിശുദിനത്തിൽ പുതിയ സ്വാതന്ത്ര്യചിന്തകളുമായി പ്ലാശനാൽ സെന്റ് ആന്റണിസ്

പ്ലാശനാൽ : ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 132ആം ജന്മദിനം പ്ലാശനാൽ സെന്റ് ആന്റണിസ് ഹൈസ്കൂളിൽ വിവിധ പരിപാടികളിലൂടെ ആചരിച്ചു... കോവിഡിന്റെ പശ്ചാത്തലത്തിൽ ദീർഘനാളായി വീടിനുള്ളിൽ തടവിലാക്കപ്പെട്ട കുരുന്നുകൾക്ക് മുൻപിൽ സ്വാതന്ത്ര്യത്തിന്റെ പുതിയ സന്ദേശവുമായി ദേശീയനേതാക്കൾ അണിനിരന്നപ്പോൾ കൗതുകവും ഒപ്പം സന്തോഷവും.... 

.ഗാന്ധിജിയുടെ നേതൃത്വത്തിൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഭഗത്സിങ്ങും ജാൻസിറാണിയും സരോജിനി നായിഡുവും ബീഗം ഹസ്രത്ത് മഹലും അണിചേർന്നത് കോറോണക്കെതിരെയുള്ള പോരാട്ടത്തിനായിരുന്നു... 

.Go* *go* *corona* .... *we* *want* *freedom* ...." എന്ന മുദ്ര്യാവാക്യങ്ങളും കൈയ്യിലേന്തി മുഖത്ത് മാസ്‌ക് ധരിച്ച് കരുതലിന്റെ പുതിയ പാഠങ്ങൾ കുരുന്നുമനസുകളിൽ ഊട്ടിയുറപ്പിച്ചു അവർ നടന്നുനീങ്ങിയതു പ്രതീക്ഷകളുടെ വാതിൽ തുറന്നുകൊണ്ടായിരുന്നു.... കുട്ടികളിൽ ദേശീയബോധം ഉണർത്തുന്നതിനും പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടാനുള്ള ധൈര്യം ഉണ്ടാകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നു ഹെഡ്മാസ്റ്റർ ജെയിംസ്‌കുട്ടി കുര്യൻ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments