Latest News
Loading...

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത



സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കന്യാകുമാരി ഭാഗത്തു നിന്നും രാവിലെ അറബിക്കടലിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഫലമായി നവംബർ ഏഴ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയുമാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

 


.നിലവിൽ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിലുമുള്ള ന്യൂനമർദം അടുത്ത മൂന്ന് ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കരുതുന്നത്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ന്യൂനമർദ സ്വാധീന ഫലമായി തെക്കെ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റും ശക്തിപ്രാപിച്ചേക്കും.

.ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. 

.

Post a Comment

0 Comments