Latest News
Loading...

പാലാ ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സ നിലച്ചു.


പാലാ:- ആരോരുമറിയാതെ പാലാ ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം ഡോക്ടറുടെ സേവനം കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഉത്തരവ് ഉടൻ നടപ്പാക്കു വാൻ നിർദ്ദേശം വന്നപ്പോഴാണ് ആശുപത്രി അധികൃതരും മാനേജിംഗ് കമ്മിററി പോലും അറിയുന്നത്. ഉത്തരവ് ഉടൻ നടപ്പാവുകയും ചെയ്തു.ഇതോടെ കാലങ്ങളായി പാലാ ജനറൽ ആശുപത്രിയിൽ ലഭിച്ചുകൊണ്ടിരുന്ന ഹൃദ്രോഗ ചികിത്സ നിലച്ചു. മീനച്ചിൽ താലൂക്കിലെ ഒരു സർക്കാർ ആശുപത്രിയിലും ഹൃദ്രോഗ ചികിത്സാ വിഭാഗം നിലവിലില്ലാത്ത സാഹചര്യo നിലനിൽക്കുമ്പോഴാണ് ഉള്ള ഏക സൗകര്യം അധികൃതർ ഇല്ലാതാക്കിയത്.ഇതോടെ ഇവിടെ ചികിത്സ തേടിക്കൊണ്ടിരുന്ന നിരവധി രോഗികൾക്ക് ഇടയ്ക്കു വച്ചു ചികിത്സ തുടരാനാവാതെ പ്രതിസന്ധിയിലാവുകയും ചെയ്തു .





.ലക്ഷങ്ങൾ മുടക്കി രോഗനിർണ്ണയത്തിനായി കാർഡിയോളജി വിഭാഗത്തിൽ വാങ്ങി പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന എക്കോ മിഷ്യനും വെറുതെയായി.ഡോക്ടറെ മാറ്റിയ നടപടിയിൽ ആ ശുപത്രി മാനേജിംഗ്‌ കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അധികൃതരെ പ്രതിഷേധം അറിയിച്ചു. ഇവിടെ ഉണ്ടായിരുന്ന കാർഡിയോളജി വിഭാഗം പൂർണ്ണമായും ഇല്ലാതാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഡോക്ടറുടെ സേവനം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ഹെൽത്ത് ഡയറക്ടർക്കും പരാതി നൽകിയതായി ചെയർമാൻ അറിയിച്ചു.ബാഹ്യ ഇടപെടലുകളാണ് ഇതിൻ്റെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ആരൊക്കെയോ ഇതിനു പിന്തുണ നൽകുന്നതായി ചെയർമാൻ പറഞ്ഞു.

 കാർഡിയോളജി വിഭാഗത്തിനായി കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള ആധുനിക കെട്ടിട സമുച്ചയം നിർമ്മിക്കുകയും ഉപകരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാർഡിയോളജി വിഭാഗം തന്നെ ഇല്ലാതാക്കിയിരിക്കുന്നത്.
ഇതിനോടകം ഈ ആശുപത്രിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റിയതും തരം മാറ്റിയതും അഞ്ചോളം ഡോക്ടർ തസ്തികകൾ.


.വിവിധ സമയങ്ങളിലായി പാലാ ജനറൽ ആശുപത്രിയിൽ നിന്നും വിവിധ ജങ്ങളിലേക്ക് കടത്തികൊണ്ട് പോയത് അഞ്ചോളം ഡോക്ടർ തസ്തികകളാണെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു. പരാതി അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. പരാതിയിൽ നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.പകരം ക്രമീകരണം ഇല്ലാതെയാണ് ഓരോന്നും മാറ്റിയത്,.ഇതോടെ പല ചികിത്സാ വിഭാഗങ്ങളും ഇവിടെ ഇല്ലാതാവുകയായിരുന്നു. സ്കിൻ & വെനേറൽ ഡിസീസ്, സൈക്യാട്രി ചിത്സാ വിഭാഗങ്ങൾ ഡോക്ടറെ മാറ്റിയതോടെ നേരത്തെ ഇല്ലാതായി.പിന്നീട് ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് ആർ.എം.ഒ.ആയി ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ഡി.എം.ഒ.ഓഫീസിലേക്ക് മാറ്റി.ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നു. ഇതിനായി കെട്ടിടവും ഓഫീസ് സൗകര്യങ്ങളും മറ്റും സജ്ജമാക്കി കഴിഞ്ഞ് ആരോ ഗ്യവകുപ്പ് തസ്തികകൾ പുനർനിർണ്ണയം ചെയ്തപ്പോൾ ഈ വിഭാഗവും അപ്രത്യക്ഷമായി. ഇവിടെ എത്തുന്ന ഡോക്ടർമാർ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം ലഭിക്കുന്നതിനും ഇഷ്ടപ്പെട്ട ജോലി സ്ഥലം തരപ്പെടുത്തുന്നതിനുമായി തസ്തിക ഉൾപ്പെടെ സ്വാധീനം ചെലുത്തി മാറ്റി കൊണ്ടു പോവുകയാണ്.ഈ നടപടി മീനച്ചിൽ താലൂക്കിലെ നിർധനരായ രോഗികൾക്ക് വിനയാകുന്നു. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ രോഗികൾ വളരെയധികം സമയം കാത്തിരിക്കേണ്ടി വരുന്നു.

Post a Comment

0 Comments