Latest News
Loading...

ചലന സഹായി/ ഉപകരണങ്ങൾ വിതരണം ചെയ്തു

പാലാ: കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ബ്ലോക്ക് തലത്തിലുള്ള ആദ്യ ക്യാമ്പിന്റെ ഉൽഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. 
.

.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കട്ടക്കൽ, ജോസ് തോമസ്,ജോസി ജോസഫ്,ലിസമ്മ ബോസ്,അനില മാത്യുക്കുട്ടി ,ഷിബു പൂവേലി,റാണി ജോസ്,ജെസ്സി ജോസ്, ആനന്ദ് മാത്യു, ഷീല ബാബു,

.ലാലി സണ്ണി, ബിജു പി.കെ, കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം,കേരളാ ബാങ്ക് മെമ്പർ ഫിലിപ്പ് കുഴികുളം, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രമോദ് കുമാർ, ബ്ലോക്ക് സെക്രട്ടറി ഷെരീഫ് കെ.യു എന്നിവർ പ്രസംഗിച്ചു .

      ജനപ്രതിനിധികളും അലിംകോ ഉദ്യോഗസ്ഥരും, ജില്ലാ സാമൂഹ്യ നീതി ഉദ്യോഗസ്ഥരും നേതൃത്വം കൊടുത്ത ക്യാമ്പിൽ 225 ഗുണഭോക്താക്കൾ പങ്കെടുത്തു.

Post a Comment

0 Comments