Latest News
Loading...

അർച്ചന വിമൻസ് സെന്റർ വാഗമണ്ണില്‍ രക്തദാന ക്യാമ്പ് നടത്തി

കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളുമായി ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമാക്കുലേറ്റിന്റെ  സാമൂഹിക ക്ഷേമ വിഭാഗമായ  അർച്ചന വിമൻസ് സെന്റർ.  പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റ്  എയ്ഡ്സ്  കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത്  മിഷൻ, വാഗമൺ ജനമൈത്രി പോലീസ്, എസ് എച്ച് മെഡിക്കൽ സെൻറ്റർ എന്നിവരുടെ സഹകരണത്തോടെയാണ്  രക്തദാന ക്യാമ്പുകൾ നടത്തുന്നത്. 

 വാഗമൺ അർച്ചന വിമൻസ് സെന്റർ റീജിയണൽ ഓഫീസിൽവച്ച് അർച്ചന വിമൻസ് സെൻ്റർ പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിലിന്റെ 
 അദ്ധ്യക്ഷതതയിൽ ചേർന്ന യോഗത്തിൽ  പഞ്ചായത്ത്  മെമ്പർ  പ്രദീപ് കുമാർ  രക്തദാനം ക്യാമ്പുകളുടെ ഉദ്ഘാടനം നടത്തി.  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വാർഡ്  മെമ്പർ ഷൈൻ കുമാർ ,    ഹെൽത്ത് ഇൻസ്പെക്ടർ ജി അനിൽ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധാകരൻ എൻ നീലാമ്പരൻ , സീനിയർ  പ്രോഗ്രാം ഓഫീസർ  ഷൈനി ജോഷി,  കമ്മ്യൂണിറ്റി ഓർഗനൈസർമാരായ
 ജെസി ജെയ് , റോസ് മരിയാ സിറിയക്ക് ,ഡോ.അജിത്ത് കെ, സിസ്റ്റർ അനിലിറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. ലയൺസ് എസ് എച് എം സി ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത് . 




.ആനിമേറ്റർമാരായ പി. എസ് ബൈജുമോൾ , ബിന്ദു സന്തോഷ്, സജനി രാജേഷ്, ആൻസി ജോസഫ് , ജിഷാമോൾ , എം നിഷ,  ആഷ പ്രകാശ്, വൈ.എൻ ശോഭനഎന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പേർ    രക്തദാന ക്യാമ്പിൽ  പങ്കാളികളായി.  ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ക്യാമ്പുകളാണ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച്‌ അർച്ചന വിമൻസ് സെൻ്റർ കോവിഡു കാലത്ത്  സംഘടിപ്പിച്ചിരിക്കുന്നതെന്ന് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു പറഞ്ഞു

Post a Comment

0 Comments