മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, അടുത്ത മാസം 2ന് തീയറ്റുകളിലെത്തും. നിര്‍മാതാക്കള്‍ ഉപാധികളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എല്ലാ തീയറ്ററുകളിലും സിനിമയെത്തുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവരും തീയറ്ററുകളിലേയ്ക്ക് വരുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സീറ്റ് എണ്ണം സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
.ആന്റണി പെരുമ്പാവൂര്‍ ഉപാധികളെല്ലാം പിന്‍വലിച്ചെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 50 ശതമാനം കാണികള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. അത് 75 ശതമാനം ആക്കണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്. ഡിസംബര്‍ 2ന് മുന്‍പ് അത് സംബന്ധിച്ച് തീരുമാനമുണ്ടാകും. എല്ലാ മേഖലയിലും ഇളവ് നല്കുന്നതിനാല്‍ സിനിമ മേഖലയിലും ഇളവ് വന്നേക്കും.
.ആദ്യ ആഴ്ചകള്‍കൊണ്ട് തന്നെ മുതല്‍മുടക്ക് തിരികെ പിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ഫിയോക്കും തീയറ്റര്‍ റിലീസിന് സമ്മതിച്ചു. സര്‍ക്കാരും ഇതിന് മുന്‍കൈയെടുത്തു എന്നതും ശ്രദ്ധേയമാണ്. ഒടിടിയ്ക്കായി കരാര്‍ ഒപ്പിടുന്നതിന് വക്കുവരെ എത്തിയ ശേഷമാണ് സിനിമ ബിഗ് സ്‌ക്രീനിലേയ്ക്ക് വരുന്നത്. പടം തീയറ്ററില്‍ നിന്നും മാറിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ നിര്‍മാതാവ് പുനപരിശോധനയ്ത്ത് തയാറാവുകയായിരുന്നു
0 Comments