ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്‌ച കാലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായർ (65) എന്നയാളാണ് മരിച്ചത്. അഞ്ച് കുട്ടികൾ ഉൾപ്പടെ ആറുപേർക്കാണ് അപകടത്തിൽ പരിക്കേറ്റിരുന്നത്.
.ചെറുമഞ്ചൽ സ്വദേശിയാണ് മരിച്ച സോമൻ നായർ. ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റുള്ളവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
.രാവിലെ സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.
.
0 Comments