Latest News
Loading...

ആർ കെ പ്രസാദിന് ഇൻസ്പെയേർഡ് ഇന്ത്യൻ ഫൗണ്ടേഷൻ പുരസ്കാരം




ബെംഗളൂരു: സർക്കാർ ജോലി നിസ്വാർത്ഥമായി നിർവ്വഹിക്കുന്നതിലെ മികവിന് ഇൻസ്പെയേർഡ് ഇന്ത്യൻ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാമിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലയാളി  ആർ കെ പ്രസാദ് അർഹനായി. ബെംഗലൂരുവിൽ നടന്ന അഞ്ചാമത് ഗുരു കലാം സ്മാര പ്രഭാഷണ ചടങ്ങിൽ വച്ചു വി എസ് എസ് സി ഡയറക്ടർ ഡോ എസ് സോമനാഥ് ആർ കെ പ്രസാദിന് പുരസ്കാരം സമ്മാനിച്ചു. മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞനും ഐ ഐ എഫ് മുഖ്യമാർഗദർശിയുമായ ഡോ കോട്ട ഹരി നാരായണയും ചടങ്ങിൽ പങ്കെടുത്തു.



.മുൻ രാഷ്ട്രപതി ഡോ കലാമിനൊപ്പം ഡിഫൻസ് റിസേർച്ച് ആൻ്റ് ഡെവലപ്പ്മെൻറ് ഓർഗനൈസേഷനിൽ ഉൾപ്പെടെ 22 വർഷത്തോളം ജോലി ചെയ്തിട്ടുള്ള ആളാണ് ആർ കെ പ്രസാദ്. അബ്ദുൾകലാം രാഷ്ട്രപതിയായപ്പോൾ ഇദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. തുടർന്നു രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ച ശേഷവും പ്രസാദ് തന്നെയായിരുന്നു ഡോ കലാമിൻ്റെ പ്രൈവറ്റ് സെക്രട്ടറി. കെ ആർ നാരായണൻ ഫൗണ്ടേഷൻ ഉപദേശക സമിതി അധ്യക്ഷനായി പ്രവർത്തിക്കുന്ന ആർ കെ പ്രസാദ് പാലക്കാട് കൊപ്പം സ്വദേശിയാണ്.

.

Post a Comment

0 Comments