Latest News
Loading...

പുതിയ മന്ദിരത്തിൽ വിദ്യാരംഭം-പ്രവേശനോത്സവവും


പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കുള്ള പ്രവേശനവും 2021ലെ പ്രവേശനോത്സവവും  ഗംഭീരമായി നടന്നു. 
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ A J വർക്കിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ N രവി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.


.ഹെഡ്മിസ്ട്രസ് ശ്രീമതി രമണി V.G ,പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ K.R ദിവാകരൻ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീകല കെ സ്റ്റാഫ് സെക്രട്ടറി ശ്രീ ബോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. 


കോവിഡ് പ്രതിജ്ഞക്ക് ശേഷം പൂച്ചെണ്ടും പഠനോപകരണങ്ങളും നൽകി അധ്യാപകർ കുട്ടികളെ ക്ലാസ്സിലേക്കാനയിച്ചു. പുതിയ ബിൽഡിങ്ങിലേക്കുള്ള പ്രവേശന ത്തോടനുബന്ധിച്ച് സ്കൂൾ അധികൃതർ പായസം ഉൾപ്പെടെയുള്ള സദ്യയും ഒരുക്കിയിരുന്നു.

Post a Comment

0 Comments