Latest News
Loading...

ബിജെപി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ച പഞ്ചായത്ത് ഭരണസമിതി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് ഓഫീസു മുൻപിൽ നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമതി അംഗം 
പ്രൊ.ബി. വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. 


.അഴിമതിയുടെ കാര്യത്തിൽ 
എൽ.ഡി.എഫും. യു.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്നും കേരളത്തിലെ എല്ലാം കെടുകാര്യസ്ഥതയും മറച്ച് വച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യുക മാത്രമാണ് ഇരുമുന്നണികളുടേയും രീതി എന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

.ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എസ്സ്. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി.രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ജി.അനിഷ്,സ്മിത വിനോദ്, മഞ്ജു ദിലീപ്, മണ്ഡലം കമ്മിറ്റിയംഗം വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു. കൊഴുവനാൽ ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് പഞ്ചായത്ത് ബൂത്ത് ഭാരവാഹികൾ നേതൃത്വം നൽകി....

Post a Comment

0 Comments